ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ യുദ്ധസ്മാരകത്തിന് മുന്നിലെത്തി
കാവനൂര്‍: ജന്മനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ യുദ്ധസ്മാരകത്തിനു മുന്നിലെത്തി. എളയൂര്‍ യതീംഖാന യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് 1921 ലെ ഖിലാഫത്ത് ലഹളയില്‍ ബ്രിട്ടീഷ് പട്ടാളം വെടിെവച്ചു കൊന്ന മുണ്ടക്കാപറമ്പന്‍ വീരാന്‍ കുട്ടിയുടെയും അദ്ദേഹത്തിന്റെ അനുയായികളായ നൂറോളം പേരെയും ചുട്ടുകൊന്ന സ്ഥലമായ കാവനൂര്‍ മാമ്പുഴയിലെ സ്വാതന്ത്ര്യ സമര സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. കാവനൂര്‍ മാമ്പുഴയിലെ മുണ്ടക്കാപറമ്പന്‍ വീരാന്‍ കുട്ടിയെ വെടിവെച്ചു കൊന്ന ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം തേടിയെത്തിയ നൂറിലധികം വരുന്ന അനുയായികളെ യാതൊരു പ്രകോപനവും കൂടാതെ വീടിന്റെ വാതിലുകളും ജനലുകളുമടച്ചു തീ വെച്ചു കൊല്ലുകയായിരുന്നു. സ്ത്രികളും കുട്ടികളുമടങ്ങുന്ന വെന്തരിഞ്ഞ മൃതദേഹങ്ങള്‍ തൊട്ടടുത്ത കല്ലുവെട്ടു കുഴിയില്‍ കൂട്ടമായി മറവു ചെയ്യുകയും ചെയ്തു. ആ ഖബറിടമാണ് കാവനൂര്‍ മാമ്പുഴയില്‍ യുദ്ധസ്മാരകമായി നിലനില്‍ക്കുന്നത്.
സ്‌കൂള്‍ അധ്യാപകനായ ഹൈദരലി മാസ്റ്റര്‍ വാണിയമ്പലം വിദ്യാര്‍ഥികള്‍ക്ക് ചരിത്രം വിശദീകരിച്ചു കൊടുത്തു. അധ്യാപകരായ അയ്യൂബ് മാസ്റ്റര്‍, റാഫി മാസ്റ്റര്‍, നസിയാബാനു ടീച്ചര്‍, റഹ്മത്ത് ടീച്ചര്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."