പോരായ്മകളെക്കുറിച്ച് സന്യാസിയുടെ വിമര്‍ശനം; മൈക്ക് പിടിച്ചു വാങ്ങി മുഖ്യമന്ത്രി- video
ബംഗളൂരു: വികസന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ സന്യാസിയുടെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബംഗളൂരു മഹാദേവപുരയില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് മുഖ്യമന്ത്രിക്കൊപ്പം ഈശ്വരാനന്ദപുരിയെന്ന സന്യാസി പങ്കെടുത്തത്. മെട്രോ നിര്‍മാണം ഉള്‍പ്പെടെയുള്ളവയിലെ അപാകതകളെക്കുറിച്ച് മുഖ്യമന്ത്രി തൊട്ട് അടുത്തിരുന്നു സന്യാസി സംസാരിച്ചു.
വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി സന്യാസിയുടെ പക്കല്‍ നിന്ന് മൈക്ക് തിരിച്ച് വാങ്ങുകയായിരുന്നു. പറച്ചില് മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിക്കുന്ന സര്‍ക്കാരാണ് തന്റേതെന്നും, നിര്‍മാണങ്ങളിലെ അപാകത കണ്ടെത്തി അവ പരിഹരിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
#WATCH | Karnataka CM takes mic from seer Eshwaranandapuri Swami during an event to respond to his criticism on civic issues in Bengaluru, y'day
— ANI (@ANI) January 27, 2023
CM said that he isn't one who only gives assurances but has released funds to find a solution to these problems pic.twitter.com/R3v3rAhfJz
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."