കുട്ടികള്‍ സംസാരിക്കുമ്പോഴുള്ള ശബ്ദ വ്യതിയാനം: സൗജന്യ ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കാം
മലപ്പുറം: സാമൂഹിക നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) മായി സഹകരിച്ച് കുട്ടികള്‍ സംസാരിക്കുമ്പോള്‍ - ശബ്ദ വ്യതിനായനത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ മൂലം സംസാരത്തിലുണ്ടാകുന്ന അവ്യക്തയുമായി ബന്ധപ്പെട്ട് സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. സ്പെഷല്‍ എജുകേറ്റര്മാര്ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര്ക്ക് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ഇന്ന് രാവിലെ 10.30ന് എത്താം. ഒരു മണിവരെ നടക്കുന്ന നടക്കുന്ന സെമിനാറിന് ഡോ. പത്മജ, എസ്. മഞ്ജു എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ നേരിട്ട് സംശയ നിവാരണത്തിന് അവസരമുണ്ടാകും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വെബ് കാമറ, മൈക്രോഫോണ്‍ സൗകര്യങ്ങളുള്ള കംപ്യൂട്ടര്‍ ഉപയോഗിച്ച് വേേു:ിശവെ.മര.ശിീവേലൃിെലം4െ62 എന്ന വെബ് അഡ്രസിലൂടെ നേരിട്ടും സെമിനാറില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരത്തിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് കൗണ്‍സലര്‍ ഇ.കെ മുഹമ്മദ് ഷായുമായി 9947286855, 0483 2978888 നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."