മന്‍സൂര്‍ കൊലപാതകം: ചൊക്ലിയില്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച് ലീഗ്
കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനമെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.
ഇന്നലെ രാത്രി വിലാപയാത്രക്കു പിന്നാലെ പാര്‍ട്ടി ഓഫിസുകള്‍ക്ക് തീയിട്ടിരുന്നു. ഇതേതുടര്‍ന്ന് ഇരുപതോളം പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ പൊലിസ് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചുവെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നത്. പൊലിസില്‍നിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെയും നിയമപാലകരുടെയും കൈയും കാലും കെട്ടിയിരിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
അതിനിടെ, പ്രദേശത്തുനിന്ന് വാള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തുവെന്നാണ് വിവരം. രണ്ടു ദിവസത്തിനകം കേസില്‍ വഴിത്തിരിവുണ്ടാകുമെന്നും അറിയുന്നു.
പ്രദേശത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിച്ച് ക്രമസമാധാന നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."