ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നു, മദ്രസകള്‍ നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ
ബംഗളൂരു: കര്‍ണാടകയില്‍ മദ്റസകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ എം.പി. രേണുകാചാര്യ. മദ്റസകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പഠിപ്പിക്കുന്നതെന്നാണ് വാദം.
ഒരു കുട്ടിയുടെ വികസനത്തിന് ആവശ്യമായ എല്ലാ വിദ്യാഭ്യാസവും സര്‍ക്കാര്‍ സ്കൂളുകള്‍ നല്കുമ്പോള് പിന്നെ മദ്റസകളുടെ ആവശ്യമെന്താണെന്നും എം.എല്‍.എ ചോദിക്കുന്നു.
'രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച നേതാക്കളെ കുറിച്ചോ നമ്മുടെ കാഴ്ചപ്പാടുകളെ കുറിച്ചോ അല്ല മദ്റസകളില്‍ പഠിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. ഇസ്ലാമിക വിദ്യാഭ്യാസം മാത്രമാണ് മദ്റസകളില്‍ നല്‍കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മദ്റസകളില്‍ പഠിപ്പിക്കുന്നത്. കുട്ടികളില്‍ അത് കാര്യമായ സ്വാധീനം ചെലുത്തും'- എം.എല്‍.എ പറഞ്ഞു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്റസകള്‍ക്ക് ഫണ്ട് അനുവദിക്കുകയും ഹിന്ദു മതസ്ഥാപനങ്ങള്‍ക്കും മഠങ്ങള്‍ക്കും ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.
ഹൊന്നാലി എം.എല്‍.എയായ രേണുകാചാര്യ മുമ്പും വര്‍ഗീയ ചുവയുള്ള വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."