മന്‍സൂറിന്റെ കൊലയില്‍ ലീഗിനെ പഴിചാരി പി.ജയരാജന്; കൊലപാതകത്തില്‍ ദു:ഖമുണ്ടെന്നും ജയരാജന്
കണ്ണൂര്‍: കൂത്തുപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ദു:ഖമുണ്ടെന്ന് സി.പി.എം നേതാവ് പി.ജയരാജന്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ചത് ലീഗു പ്രവര്‍ത്തകര്‍ നടത്തിയ അക്രമമാണെന്നും പി.ജയരാജന് ആരോപിച്ചു. ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു അക്രമത്തെയും കൊലപാതകത്തേയും മുസ്ലിം ലീഗിന്റെ തലയില്‍ പഴിചാരി ജയരാജന്റെ പ്രതികരണം. ബോംബേറ് നടന്നത് ലീഗുകാര്‍ ഷിനോസിനെ മര്ദിക്കുന്നതിനിടെയായിരുന്നെന്നും ജയരാജന് പറഞ്ഞു.
മന്‍സൂറിന്റെ കൊലപാതകത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രതി ഷിനോസ് ഭിന്നശേഷിക്കാരനാണെന്നും ജയരാജന് പറഞ്ഞു.
സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെടാന്‍ ലീഗ് നല്കിയ പട്ടികയില്‍ സംശയമുണ്ടെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന് ഈ കൊലപാതകത്തില്‍ പങ്കില്ല. പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."