HOME
DETAILS

തൊട്ടതിനും പിടിച്ചതിനുമെല്ലാം യു.എ.പി.എ; വെടിയുണ്ടകളും തടവറകളും ഒടുക്കുന്ന കശ്മീരിലെ ചെറുപ്പം

  
backup
April 09 2021 | 07:04 AM

national-uapa-cases-are-rising-in-kashmir-2021

ശ്രീനഗര്‍: ഒന്നാഞ്ഞ് ശ്വാസമെടുത്താല്‍ പോലും യു.എ.പി.എ ചുമത്തപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ കശ്മീരില്‍. ഫെബ്രൂവരി അഞ്ചിലെ ഒരു പുലരി. പുല്‍വാമ ജില്ലയില്‍ ഒരു പ്രതിഷേധം നടന്നു. മകന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു പിതാവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമായിരുന്നു അത്.

ഡിസംബര്‍ 30ന് നടന്ന പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഉണ്ടായിരുന്നു അയാളുടെ 16കാരനായ മകന്‍. ഭീകരനെന്നാണ് പൊലിസ് അവനെ വിളിച്ചത്. എന്നാല്‍ അവന്റെ ഉപ്പ മുഷ്താഖ് അഹമദ് വാനി പറയുന്നു. അവന്‍ ഭീകരനല്ല. അവന്റെ മൃതദേഹം മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എനിക്ക് മറ്റൊന്നും വേണ്ട. ഏതൊരിരുമ്പിനേയും ഉരുക്കാന്‍ മാത്രം തീയുണ്ടായിരുന്നു അയാളുടെ നിസ്സഹായമായ ശബ്ദത്തില്‍. നീതി നിഷേധിക്കപ്പെടുന്നതിന്റെ പലവിധ മുദ്രകള്‍ അടിച്ചേല്‍പിക്കപ്പെടുന്നതിന്റെ തീ. ഇതിനെല്ലാമപ്പുറം ഭീകരവാദത്തിന്റെ മറവില്‍ കൊന്നൊടുക്കപ്പെടുന്ന തടവിലാക്കപ്പെടുന്ന അപ്രത്യക്ഷരാക്കപ്പെടുന്ന ചെറുപ്പങ്ങളുടെ പ്രിയപ്പെട്ടവരുടെ നോവിന്റെ ചൂട്.

ഒരു ചെറിയ പ്രതിഷേധമായിരുന്നു മുഷ്താഖിന്റേത്. വെറും പത്തുനാല്‍പത് പേര്‍ ചേര്‍ന്ന പ്രതിഷേധം. ഗ്രാമത്തിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി പ്രിയപ്പെട്ടവര്‍ നടത്തിയ പ്രതിഷേധം. എന്നാല്‍ അത് കഴിഞ്ഞ് മണിക്കൂറിക്കകം പൊലിസ് നടപടിയുണ്ടായി. മുഷ്താഖ് ഉള്‍പെടെ കൂട്ടത്തില്‍ ആറോ ഏഴോ പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു.

കൊറോണ വൈറസ് പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് പൊലിസ് തന്നെയാണ് അദ്ദേഹത്തിന്റെ മകന്‍ അത്തേര്‍ മുഷ്താഖിന്റെ മയ്യിത്ത് സംസ്‌ക്കരിച്ചത്. തങ്ങളുടെ ഖബറിസ്ഥാനില്‍ മകനെ ഖബറടക്കണമെന്ന് താന്‍ പൊലിസിനോട് കെഞ്ചിയതായി മുഷ്താഖ് പറയുന്നു. ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന പൊലിസിന്റെ ആരോപണവും ഇദ്ദേഹം നിഷേധിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ 23കാരനായ ഫൈസല്‍ മഖ്ബൂല്‍ ആണ്. ഫൈസല്‍ അറസ്റ്റിലാവും വരെ അവന്റെ മാതാപിതാക്കള്‍ക്ക് അറിയുക പോലുമില്ലായിരുന്നു യു.എ.പി.എ എന്ന നിയമത്തെ കുറിച്ച്.

യു.എ.പി.എ ഒരു സാധാരണ സംഭവമായിരിക്കുകയാണ് കശ്മീരില്‍. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി ഏതുതരം പ്രതിഷേധവും മുട്ടിക്കാനുള്ള നീക്കമാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 വരെ 60ല്‍ താഴെ യു.എ.പി.എ കേസുകളായിരുന്നത് 2019ലെത്തുമ്പോള്‍ ഒരു വര്‍ഷം 255 ആയാണ് ഉയര്‍ന്നത്.

കശ്മീരില്‍ എന്തിനും ഏതിനും യു.എ.പി.എ ചുമത്തുകയാണെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള ഒരു അഭിഭാഷകനെ ഉദ്ധരിച്ച് 'സ്‌ക്രോള്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കല്ലേറ് സംഭവങ്ങള്‍ക്കു പോലും യു.എ.പി.എ ചുമത്തും. 2018ല്‍ യു.എ.പി.എ ചുമത്തിയ ഒരു അസിസ്റ്റന്റ് പ്രഫസറെ അടുത്തിടെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കോളജ് അധ്യാപകനായ ഇദ്ദേഹം പതിവായി ജോലിക്കു ഹാജരാകുകയും കോളജില്‍ ക്വാറന്റീന്‍ കേന്ദ്രം നടത്തുകയും ചെയ്തതിന് രേഖകളുണ്ടായിട്ടും അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലിസ് ആരോപണം.

കഴിഞ്ഞ സെപ്റ്റംബറില്‍ ഷോപിയാനില്‍ അധ്യാപകനും എട്ടു വിദ്യാര്‍ഥികളും ക്രിക്കറ്റ് കളിച്ചത് യു.എ.പി.എ പ്രകാരം കേസാക്കി മാറ്റി പൊലിസ്. പിന്നീട് പൊലിസിന്റെ വാദം തള്ളി ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

2019ല്‍ യു.എ.പി.എക്കു വരുത്തിയ ഭേദഗതിയാണ് ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലിസിന് തുണയാകുന്നതെന്നാണ് ആരോപണം. അതുവരെയും നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരില്‍ മാത്രമായിരുന്നു ഈ ഭീകര വിരുദ്ധ നിയമം ചുമത്താന്‍ യോഗ്യത. എന്നാല്‍, 2019 ജൂലൈയില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം അംഗത്വമോ മറ്റു സാധ്യതകളോ ഇല്ലാതെ തന്നെ സര്‍ക്കാറിന് ആരെയും ഭീകരനായി മുദ്രകുത്താം.

യു.എ.പി.എ ചുമത്തുന്നതിന് പുറമെ ഈ നിയമത്തിലെ 25ാം വകുപ്പ് പ്രകാരം സ്വത്ത് കണ്ടുകെട്ടുന്നതും വ്യാപകമാണ്. കഴിഞ്ഞ ഫെബ്രുവരിയിലെ പൊലിസ് റിപ്പോര്‍ട്ട് പ്രകാരം 'തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍' 46 കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ 61 വാഹനങ്ങള്‍, അഞ്ച് വീടുകള്‍, ആറ് കടകള്‍, ഭൂമി, പണം എന്നിവ കണ്ടുകെട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സംസ്ഥാനമാണ് യു.എ.പി.എ കേസുകളില്‍ കശ്മീര്‍. 2014നും 2019നുമിടയില്‍ മാത്രം ജമ്മു കശ്മീരില്‍ 921 കേസുകളാണ് ചുമത്തിയത്. 2020ലെ കണക്കുകള്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago