കൊവിഡ് വാക്സിന് പകരം വയോധികര്‍ക്ക് നല്‍കിയത് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്: ഫാര്‍മസിസ്റ്റിന് സസ്പെന്ഷന്
ലഖ്നൗ: കൊവിഡ് വാക്സിനെടുക്കാനെത്തിയ മൂന്ന് വയോധികര്‍ക്ക് നല്‍കിയത് പേവിഷബാധ കുത്തിവെപ്പിനുള്ള മരുന്ന്.ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കുത്തിവെപ്പിന് നിര്‍ദേശം നല്കിയ ഫാര്‍മസിസ്റ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു.
സരോജ്, അനാര്‍ക്കലി, സത്യവതി എന്നിങ്ങനെ അറുപതു കഴിഞ്ഞ മൂന്നു സ്ത്രീകള്‍ക്കാണ് കൊവിഡ് വാക്സിന് പകരം ആന്റി റാബീസ് വാക്സിന് നല്‍കിയത്. കുത്തിവയ്പെടുക്കുന്ന സമയത്ത് ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചില്ലെന്നാണ് സ്ത്രീകളുടെ ആരോപണം. കുത്തിവയ്പ്പിന് ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് വാക്സിന് മാറിയത് തിരിച്ചറിഞ്ഞത്.
ഒരു തരത്തിലുമുള്ള അന്വേഷണവും നടത്താതെ കുത്തിവയ്പ് എടുക്കുകയായിരുന്നുവെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഒന്നാംനിലയിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിലല്ല സ്ത്രീകൾ എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."