HOME
DETAILS
MAL
ഓട്ടോ- ടാക്സി നിരക്കും കൂട്ടി, മിനിമം ചാർജ് 30 രൂപ
backup
March 30 2022 | 13:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് പിന്നാലെ ഓട്ടോ- ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. 2 കിലോമീറ്ററിനാണ് ഇത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വാങ്ങിയിരുന്നത് 15 രൂപയാകും.
ടാക്‌സി മിനിമം ചാര്‍ജ് 5 കിലോമീറ്ററിന് 175 രൂപയായിരുന്നത് 200 രൂപയാക്കി. തുടര്‍ന്ന് ഓരോ കിലോ മീറ്ററിന് 15 രൂപയുള്ളത് 20 രൂപയുമാക്കി നിശ്ചയിച്ചു. 1500 സിസിയില്‍ താഴെയുള്ള ടാക്‌സികള്‍ക്കാണിത്. 1500 സിസിയില്‍ മുകളിലുള്ള ടാക്‌സികള്‍ക്ക് 5 കിലോമീറ്റര്‍ വരെ 225 രൂപയാണ് മിനിമം ചാര്‍ജ്. രാത്രിയിലുള്ള ഇരട്ടി ചാര്‍ജ് നിലവിലുള്ള രീതിയില്‍ തുടരാനാണ് തീരുമാനം. വെയിറ്റിങ് ചാര്‍ജ് രണ്ടിലും മാറ്റമില്ലാതെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."