HOME
DETAILS
MAL
പ്രഖ്യാപിച്ച നിരക്ക് വര്‍ധന സ്വീകാര്യമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
backup
March 30 2022 | 13:03 PM
തിരുവനന്തപുരം: എല്‍.ഡി.എഫ് യോഗത്തില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന സ്വീകാര്യമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും അസോസിയേഷന് അറിയിച്ചു.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് വ്യക്തമാക്കി. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍.ഡി.എഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കൂടാതെ വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്കില്‍ മാറ്റമില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."