HOME
DETAILS
MAL
വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം
backup
March 31 2022 | 03:03 AM
പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജിയും മുരളീധരനുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വിദേശത്ത് പോകുന്ന സുഹൃത്തിനെ നെടുമ്പാശേരിയില്‍ യാത്രയാക്കി മടങ്ങവേയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."