HOME
DETAILS

വോട്ടെടുപ്പിനിടെ വെടിവയ്പ്പ്: ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത്ഷാ രാജിവയ്ക്കണമെന്ന് മമത; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തും

  
backup
April 10, 2021 | 3:12 PM

bengal-polls-mamata-seeks-amit-shahs-resignation-after-4-dead-in-cisf-firing

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ സി.ആര്‍.പി.എഫ് സേന നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി.
സില്‍ഗുരിയില്‍ 24 പര്‍ഗാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത് ഒരു ആസൂത്രിത ആക്രമണമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. സംഭവത്തിന്റെ ഉത്തരാവിദിത്തം ഏറ്റെടുത്ത് അമിത്ഷാ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വസ്തുതാ വിരുദ്ധമാണ്. സ്വയം പ്രതിരോധനത്തിനു വേണ്ടിയാണ് വെടിയുതിര്‍ത്തതെന്ന സി.ആര്‍.പി.എഫ് വാദത്തെയും അവര്‍ നിഷേധിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന വിഡിയോ ഫുട്ടേജുകളോ മറ്റ് തൊളിവുകളോ ഇല്ലെന്നും മമത ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് ബൂത്തിനു സമീപം ശാരീരിക വൈകല്യമുള്ള കുട്ടിയെ സി.ആര്‍.പി.എഫ് സഹായിക്കുന്നത് കണ്ട് നാട്ടുകാര്‍ തെറ്റിദ്ധരിക്കുയായിരുന്നു എന്നും സംഘടിച്ചെത്തിയ അവര്‍ സേനയുടെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നും സ്വയം രക്ഷയ്ക്കു വേണ്ടിയാണ് വെടിയുടതിര്‍ത്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

കൂച്ച് ബെഹാറില്‍ സിതാല്‍കുച്ചി മണ്ഡലത്തിലാണ് സംഭവം. സിതാല്‍കുച്ചിയിലെ ജോര്‍പത്കിയിലുള്ള ബൂത്ത് നമ്പര്‍ 126 ല്‍ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടന്നത്. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago