HOME
DETAILS

'യുദ്ധത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുടിന് അറിയില്ല, സത്യം പറയാന്‍ ഉപദേശകര്‍ ഭയക്കുന്നു' : യു.എസ്

ADVERTISEMENT
  
backup
March 31 2022 | 07:03 AM

putin-misled-by-yes-men-in-military-afraid-to-tell-him-the-truth-white-house-2022

വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യയ്ക്ക് നേരിടേണ്ടിവന്ന തിരിച്ചടിയെപ്പറ്റി പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഉപദേശകര്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കുന്നുവെന്ന് അമേരിക്ക.റഷ്യന്‍ സൈന്യം എത്ര മോശം അവസ്ഥയിലാണെന്ന് പുട്ടിനെ അറിയിക്കാന്‍ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. പുട്ടിനും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രാലയത്തിനുമിടയില്‍ കടുത്ത പിരിമുറുക്കം നിലനില്‍ക്കുന്നതായും വൈറ്റ് ഹൗസിലെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കേറ്റ് ബെഡിങ്ഫീല്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ഒരു മാസമായി ഉക്രൈനില്‍ റഷ്യയ്ക്കു നഷ്ടമായ സൈനിക ശക്തിയെക്കുറിച്ച് പുട്ടിന്‍ തീര്‍ത്തും അജ്ഞനാണെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഉക്രൈനില്‍ നിര്‍ബന്ധിത സൈനിക സേവനത്തിലൂടെ എത്തിയവര്‍ യുദ്ധത്തില്‍ പങ്കാളികളാണെന്നതിനെക്കുറിച്ചും പുട്ടിനു വലിയ ധാരണയില്ലെന്നാണ് യുഎസ് പറയുന്നത്.

യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്ക്ക് നയതന്ത്രപരമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് റഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ ആഘാതത്തെപ്പറ്റിയും പുതിനോട് തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള കാര്യങ്ങളാണ് ഉപദേശകര്‍ ധരിപ്പിച്ചിരിക്കുന്നതെന്ന് കേറ്റ് ബെഡിങ്ഫീല്‍ഡ് പറഞ്ഞതായി വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  7 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  7 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  7 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  7 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  7 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  7 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  7 days ago
No Image

ആരോപണം വ്യാജം; നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും, നിവിന്‍ പോളി

Kerala
  •  7 days ago
No Image

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി

uae
  •  7 days ago
No Image

യുഎഇ; അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ഇനി പണികിട്ടും; പ്രായപൂർത്തിയാകാത്തവർ ചെയ്‌താലും കോടതി കയറേണ്ടി വരും

uae
  •  7 days ago