വെള്ളപ്പൊക്കം: സിന്‍ജിയാങില്‍ ഖനിയില്‍ 21 തൊഴിലാളികള്‍ കുടുങ്ങി
ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഖനിയില്‍ 21 തൊഴിലാളികള്‍ കുടുങ്ങി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ഖനിയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ ഖനിയില്‍ നിന്നു നേരത്തെ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഹ്യുതുബി കൗണ്ടിയിലെ ഫെന്ഗ്യുവാന് ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
ഖനിക്കുള്ളില്‍ 12 പേര് കുടുങ്ങിക്കിടക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ഖനിക്കുള്ളില്‍നിന്നു വെള്ളം പമ്പുചെയ്തുമാറ്റി രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം തുടരുകയാണ്.
ചൈനയില്‍ ഖനിയപകടങ്ങള്‍ പതിവാണ്. ജനുവരയില്‍ 22 തൊഴിലാളികള്‍ രണ്ടാഴ്ചത്തോളം ഖനിയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ 11 പേരെ രക്ഷപ്പെടുത്തുകയും 10 പേര് മരിക്കുകയും ചെയ്തു. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."