അനന്തു ചികിത്സാ ഫണ്ട് ലക്ഷ്യം കവിഞ്ഞു
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പെരുകുംതറ അനന്തുവിന്റെ ചികിത്സാ സഹായ ഫണ്ട് ലക്ഷ്യം കവിഞ്ഞതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിക്ക് ഒന്നരമാസം കൊണ്ട് 55 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ തുക സമാഹരിക്കാന്‍ സഹായിച്ച മുഴുവന്‍ പേരെയും കമ്മിറ്റി ഭാരവാഹികള്‍ അഭിന്ദിച്ചു. പശുക്കടവ് ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തുവിനു ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ആവശ്യമായ ചികിത്സയിലേക്കാണു നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായധനം ശേഖരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിലാണ് അനന്തുവിന്റെ വിദഗ്ധ ചികിത്സ നടക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ടി.കെ ജയിംസ്, മനോജന്, സൈനുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."