വിനോദ മേഖലയിൽ എട്ട് പ്രൊഫഷനുകളിൽ സഊദിവത്കരണം പ്രഖ്യാപിച്ചു
റിയാദ്: സഊദിയിൽ വിനോദ മേഖലയിൽ എട്ട് തൊഴിലുകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. സഊദി സാമൂഹിക വികസന, തൊഴിൽ മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ-റാജ്ഹിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്. സെപ്തംബർ 23 നു പ്രാബല്യത്തിൽ ഇത് പ്രാബല്യത്തിൽ വരും.
ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകളാണ് സഊദിവത്കരിച്ചത്. ഇതോടെ, ഈ തസ്തികകളിൽ ഇനി വിദേശികൾ ജോലി ചെയ്യാൻ സാധിക്കില്ല.
സീസണൽ-ഇൻഡിപെൻഡന്റ് എന്റർ ടെയ്ന്മെന്റ് സിറ്റികൾ, ഫാമിലി എന്റർടെയിന്മെന്റ് സെന്ററുകൾ എന്നിവയിൽ 70 ശതമാനവും ക്ലോസ്ഡ് കൊമേഴ്സ്യൽ കോംപ്ലക്സുകളിലെ എന്റർടെയ്ന്മെന്റ് സിറ്റികളിൽ 100 ശതമാനവുമാണ് സഊദിവത്ക്കരണം നടപ്പിലാക്കുക. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയായിരിക്കും രാജ്യത്തെ യുവതി യുവാക്കൾക്ക് തൊഴിലാവസരങ്ങൾ നൽകുക.
അതേ സമയം ക്ലീനിംഗ്, ലോഡിംഗ് അൺലോഡിംഗ്, പ്രത്യേക സർട്ടിഫിക്കറ്റുകളും കഴിവുകളും ആവശ്യമുള്ള ഗെയിമുകളുടെ ഓപറേറ്റർമാർ എന്നിവ സഊദിവത്ക്കരണ നിബന്ധനകളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."