പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും
കോഴിക്കോട്: പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പുസ്തക പ്രസിദ്ധീകരണ സ്ഥാപന മേധാവികള്‍ പങ്കെടുത്തു.
ഡോ. എം.കെ മുനീര്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിലേക്കായി ലൈബ്രറിയുടെ അന്തരീക്ഷം ആകര്‍ഷകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ക്കായി പ്രത്യേക ഇടം സജ്ജമാക്കും. വായനാനുഭവങ്ങള്‍ പങ്കുവയ്ക്കാനും കഥകള്‍ കേള്‍ക്കാനും രചനാ പരിശീലനത്തിനും വേദിയൊരുക്കും. പ്രസാധകരുടെ പുതിയതും പ്രശസ്തങ്ങളുമായ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള സൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."