HOME
DETAILS
MAL
മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു
backup
February 01 2023 | 12:02 PM
കാസര്‍ഗോഡ്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി.ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോള്‍ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു.
കാസര്‍കോട് നഗരസഭ ചെയര്‍മാനായിരുന്ന ടി ഇ അബ്ദുള്ള മുന്‍ എം.എല്‍.എ ടി എ ഇബ്രാഹിമിന്റെ മകനാണ്. പതിവ് പരിശോധനയ്ക്കായി ജനുവരി 18ന് ആശുപത്രിയിലെത്തിയ ടി ഇ അബ്ദുള്ളയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തിരുന്നു. രക്തം ഛര്‍ദിച്ച് നില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."