HOME
DETAILS

സ്‌പെഷൽ സ്കൂൾ: പ്രതിസന്ധികൾ പരിഹരിക്കണം

  
backup
April 01 2022 | 19:04 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b5%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7


ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്ക് നേരാംവണ്ണം ശമ്പളം കിട്ടാത്തതിനാൽ സംസ്ഥാനത്തെ ഇത്തരം സ്കൂളുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനോ കുട്ടികളുടെ പരിപാലനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കോ സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് ഇത്തരം സ്കൂളുകൾ പ്രതിസന്ധിയിലാകാൻ കാരണം.


മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയുള്ളവരുമായ 25,000 ത്തിലേറെ കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടുന്നുണ്ട്. ഇത്തരത്തിൽ സർക്കാർ നടത്തുന്ന സ്കൂളുകൾ സംസ്ഥാനത്ത് ഒന്നേയുള്ളൂ. സന്നദ്ധ സംഘടനകൾ നടത്തുന്ന 317 സ്കൂളുകളും തദ്ദേശസ്ഥാപനങ്ങളുടെ ബഡ്സ് സ്കൂളുകളും 18 കഴിഞ്ഞവർക്ക് പരിശീലനം നൽകുന്ന പ്രത്യേക സ്കൂളുകളും ഈ ഗണത്തിലുണ്ട്. എന്നാൽ സമയാസമയം ആവശ്യമായ പ്രവർത്തന ഫണ്ടോ, അധ്യാപകർക്കുള്ള ശമ്പളമോ ലഭിക്കാത്തതിനാൽ ഇവയുടെ ഭാവി തുലാസിലാണിപ്പോൾ. നേരത്തെ ബജറ്റിൽ ഇത്തരം സ്കൂളുകളുടെ പ്രവർത്തനത്തിന് തുക വകയിരുത്തിയിരുന്നെങ്കിലും തുടർച്ചയുണ്ടായില്ല. വകയിരുത്തിയതു മുഴുവനും നൽകിയതുമില്ല. അധ്യാപന യോഗ്യതയുള്ളവരാണ് ഇവിടുത്തെ അധ്യാപകർ. ഭിന്നശേഷിയുള്ള കുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ ഇവർ പ്രാപ്തരാകേണ്ടതുണ്ട്. അതിന് പ്രത്യേക പരിശീലനം നേടേണ്ടതുമുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ വിലയിരുത്തലിന് ഇത്തരം അധ്യാപകർ വിധേയരാകുകയും വേണം. എന്നിട്ട് രജിസ്ട്രേഷൻ പുതുക്കണം. എന്നാൽ മാത്രമേ പരിശീലകരായി സ്പെഷൽ സ്കൂളുകളിൽ തുടരാനാകൂ. ഈ കടമ്പകളെല്ലാം മറികടന്നിട്ടും മാസങ്ങളായി ശമ്പളം കിട്ടുന്നില്ല എന്നത് ഖേദകരമാണ്. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇത്തരം സ്കൂളുകളിൽ അത്യന്താപേക്ഷിതമാണ്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് മേഖലകളിലെ വിദഗ്ധരുടെ സേവനം സ്പെഷൽ സ്കൂളുകൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.


കലാ -കായിക രംഗങ്ങളിൽ പരിശീലനം നൽകുന്നവരും ആയമാരും ഇത്തരം സ്കൂളുകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഒരധ്യാപകന് എട്ട് കുട്ടികൾ എന്നതാണ് അനുപാതം. ആയ - വിദ്യാർഥി അനുപാതം 1:15 ആണ്. സന്നദ്ധ സംഘടനകൾ ഇത്തരം സ്കൂളുകൾ ഏറ്റെടുത്ത് നടത്തുന്നത് സാമൂഹിക സേവനം എന്ന നിലയ്ക്കാണ്. എന്നാൽ ഭാരിച്ച ചെലവാണിതിന് ഉണ്ടാവുന്നത്. സ്വന്തം നിലയിൽ ശമ്പളം കൊടുക്കുകയെന്നത് ഇത്തരം സംഘടനകളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം സൃഷ്ടിക്കുന്നതാണ്.


ഭിന്നശേഷിയുള്ളവരിൽ പലരും പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ പോലും കഴിയാത്തവരാണ്. ഇവരെ ആ നിലയ്ക്ക് പരിപാലിക്കാനും ജീവിത സന്ധാരണത്തിന് വഴിതെളിയിച്ചുകൊടുക്കാനുള്ള തൊഴിൽ പരിശീലനം നൽകാനും ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അതികഠിന യത്നമാണ്. 33 സ്പെഷൽ സ്കൂളുകളെ എയ്ഡഡ് ആക്കാൻ 2015ൽ അന്നത്തെ സർക്കാർ തീരുമാനിച്ചതായിരുന്നു. എന്നാൽ തുടർന്നുവന്ന സർക്കാർ ആ തീരുമാനം തിരുത്തി. തുടർന്ന് അധ്യാപകർക്കും ജീവനക്കാർക്കും വല്ലപ്പോഴും കിട്ടുന്ന ഓണറേറിയമായി അവരുടെ വേതനം മാറുകയായിരുന്നു. അതുതന്നെ മുഴുവനായും കൊടുക്കുന്നില്ല. 2021-22 വർഷങ്ങളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന സ്കൂളുകൾക്ക് 60 കോടിയും ബഡ്സ് സ്കൂളുകൾക്ക് 35 കോടിയും 18 വയസിന് മുകളിലുള്ളവരുടെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്ക് 10 കോടിയും ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും കൊടുത്തില്ല. പന്ത്രണ്ട് മാസം ജോലി ചെയ്തവർക്ക് 5 മാസത്തെ വേതനത്തിനുള്ള തുക മാത്രമേ വർഷാവസാനം വിതരണം ചെയ്തുള്ളൂ.


ഡിസംബർ മൂന്നിന് ലോകം ഭിന്നശേഷി ദിനമായി ആചരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആഗോള ഭിന്നശേഷി ദിനം ആചരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അവയിൽപെട്ടതാണ് സംസ്ഥാനത്ത് സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്ന ബഡ്സ് സ്കൂളുകളും സ്പെഷൽ സ്കൂളുകളും. ഭിന്നശേഷി ഒരു പരിമിതിയായി കാണാതെ, അവർക്കൊപ്പം നിൽക്കാനും അവരെ സമൂഹത്തോടൊപ്പം നടത്താനും വേണ്ടിയാണ് ഈ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. അവരെ സ്വയം പര്യാപ്തരാക്കാനും മറ്റുള്ളവർക്കും സമൂഹത്തിനും ഭാരമാകാതിരിക്കാനും കൂടിയാണ് സ്പെഷൽ സ്കൂളുകൾ വഴി അവർക്ക് തൊഴിൽ പരിശീലനം നൽകുന്നത്. ഇത്തരത്തിലുള്ള സ്കൂളുകളിൽ സേവനം ചെയ്യുന്ന അധ്യാപകർക്കും മറ്റു ജീവനക്കാർക്കും മാസങ്ങളോളം ശമ്പളം നൽകാതിരിക്കുക, ബജറ്റിൽ നീക്കിവച്ച തുക മുഴുവനും നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്ഥാപനങ്ങളുടെ തകർച്ചയിലായിരിക്കും കലാശിക്കുക. അധ്യാപകർക്കും തൊഴിൽ പരിശീലകർക്കും മറ്റു പരിപാലനങ്ങൾ നടത്തുന്ന ആയമാർക്കും മാസങ്ങളോളം ശമ്പളമോ ഓണറേറിയമോ നൽകാതിരിക്കുമ്പോൾ അവർക്കും കുടുംബം ഉണ്ടെന്ന് ഓർക്കണം. മാസങ്ങളോളം ജോലി ചെയ്തിട്ടും യാതൊരു വരുമാനവും ലഭിക്കാതെ വരുമ്പോൾ പലരും സ്പെഷൽ സ്കൂളുകളും ബഡ്സ് സ്കൂളുകളും ഒഴിവാക്കി മറ്റു ജോലികൾ തേടിപ്പോകും. സ്പെഷൽ സ്കൂളുകളുടെ തകർച്ചയായിരിക്കും ഫലം.


സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് 2015ൽ നടത്തിയ സെൻസസ് പ്രകാരം കേരളത്തിലാകെ 2,93,937 പേർ ഭിന്നശേഷിക്കാരായുണ്ട്. ഇപ്പോൾ അതിലധികമുണ്ടായിരിക്കും. ലോകം ഭിന്നശേഷി ദിനം ആചരിക്കുന്നത്, അത്തരം പ്രയാസങ്ങൾ നേരിടുന്നവരെ ചേർത്തുപിടിക്കാനായാണ്. പുറന്തള്ളാനല്ല. ഭിന്നശേഷി സ്കൂളുകൾക്ക് പ്രവർത്തന ഫണ്ട് നൽകാത്ത സർക്കാർ നടപടി അവരെ പുറന്തള്ളുന്നതിന് സമമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  17 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  32 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  36 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago