HOME
DETAILS

ഖുര്‍ആനെതിരായ ഹരജി; അരലക്ഷം പിഴയിട്ട് സുപ്രിംകോടതി

  
backup
April 13 2021 | 04:04 AM

6543515241-2

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ ചില സുക്തങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ശീഈ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും സംഘ്പരിവാര്‍ സഹയാത്രികനുമായ വസീം രിസ്‌വി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
ഹരജി തീര്‍ത്തും ബാലിശമാണെന്നു ചൂണ്ടിക്കാട്ടി വസീം രിസ്‌വിക്ക് അരലക്ഷംരൂപ പിഴയിട്ടാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി.
ഹരജി പരിഗണനയ്‌ക്കെടുത്ത നരിമാന്റെ ബെഞ്ച് വാദത്തിലേക്ക് പോലും കടക്കാതെയാണ് തള്ളിയത്. ഹരജി എടുത്ത ശേഷം നിങ്ങളിത് കാര്യമായിട്ട് തന്നെയാണോ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. നിങ്ങള്‍ ഹരജിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ഇതു പരിഗണിക്കണോയെന്നും കോടതി ചോദിച്ചു.


ഖുര്‍ആനില്‍ മറ്റു മതക്കാര്‍ക്കെതിരേ ആക്രമണത്തിന് ആഹ്വാനംചെയ്യുന്നതുള്‍പ്പെടെയുള്ള അപകടകരമായ സുക്തങ്ങളുണ്ടെന്നും ഇത് കുട്ടികള്‍ ചെറുപ്രായത്തിലേ പഠിക്കുകയാണെന്നും വസീം രിസ്‌വിക്ക് വേണ്ടി ഹാജരായ ആര്‍.കെ റൈസാദ പറഞ്ഞു. എന്നാല്‍ ഹരജിക്കാരന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ വാദത്തിലേക്ക് കടക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസമാണ് രിസ്‌വി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇദ്ദേഹത്തിന്റെ വാദം നേരത്തെ ശീഈ നേതാക്കളും ബി.ജെ.പിയും തള്ളിയിരുന്നു. ഏതെങ്കിലും മതവിഭാഗത്തിന്റെ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കില്ലെന്നായിരുന്നു ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞത്. ഖുര്‍ആനില്‍നിന്ന് ഒരു വാക്കോ കോമയോ കുത്തോ പോലും നീക്കംചെയ്യാനാവില്ലെന്നായിരുന്നു ശീഈ വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന യാസുബ് അബ്ബാസ് പ്രതികരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago