ഏക സിവിൽകോഡ് ബിൽ രാജ്യസഭയിൽ അവതരണാനുമതി നൽകുന്നതിനെതിരേ ഇടത് അംഗങ്ങളുടെ നോട്ടിസ്
ന്യൂഡൽഹി: ഏക സിവിൽകോഡിനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം എം.പിമാർ രാജ്യസഭയിൽ നോട്ടിസ് നൽകി.
എളമരം കരീം, വി. ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവരാണ് നോട്ടിസ് നൽകിയത്. ബി.ജെ.പി അംഗം ഡോ. കിറോഡി ലാൽ മീണയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബില്ല് കൊണ്ടുവരുന്നത്. സഭാ ചട്ടം 67 പ്രകാരം ബില്ല് അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് എം.പിമാർ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ മത സൗഹാർദ്ദം തകർക്കുകയെന്ന സംഘ്പരിവാർ അജണ്ടയുടെ ഭാഗമായാണ് ബി.ജെ.പി ഏക സിവിൽകോഡ് എന്ന തത്വം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുതെന്ന് നോട്ടിസിൽ പറയുന്നു. ബിൽ ഹിന്ദുത്വവാദ അജണ്ടയുടെ ഭാഗമാണെന്നും നേരത്തെ നാലു തവണ ഏക സിവിൽകോഡ് ബിൽ ലിസ്റ്റ് ചെയ്തപ്പോഴും ഇടതുപക്ഷ എം.പിമാർ എതിർക്കുകയും ബി.ജെ.പി എം.പി പിന്മാറുകയുമായിരുന്നുവെന്നും എം.പിമാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."