വഴിയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം: മുസ്‌ലിം ലീഗ്
കോഴിക്കോട്: നഗരത്തിലെ പ്രധാന റോഡുകളില്‍ കുമിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരങ്ങള്‍ നഗരത്തിന് അപമാനകരമാണെന്നും ശുചീകരണ രംഗത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും സിറ്റി സൗത്ത് മണ്ഡലം മുസ്‌ലിംലീഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഹെല്‍ത്ത് വിഭാഗത്തില്‍ നിലവിലെ വാഹനങ്ങള്‍ ഭൂരിപക്ഷവും കട്ടപ്പുറത്താണ്. രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുമ്പോഴും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന കോര്‍പറേഷന്‍ ഭരണകൂടത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് കെ. മൊയ്തീന്‍കോയ അധ്യക്ഷനായി. ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അഡ്വ.എസ്.വി ഉസ്മാന്‍കോയ, സി അബ്ദുറഹ്മാന്‍, കെ.ടി ബീരാന്‍കോയ, അഡ്വ.പി.എം ഹനീഫ്, കോട്ടുമ്മല്‍ കോയ, അഡ്വ എ.വി അന്‍വര്‍, സി.പി ഉസ്മാന്‍കോയ, പി.വി അവറാന്‍, വി.കെ ആലിക്കോയ, എന്‍.സി സമീര്‍, െ
ക.പി മജീദ്, ഐ.പി അശ്‌റഫ്, കെ ആലിക്കോയ, ടി.വി അബൂബക്കര്‍, കെ അബ്ദുല്‍ അസീസ്, ടി.ടി മുഹമ്മദലി, പി അഹമ്മദ്‌കോയ, ആയിശബി പാണ്ടികശാല, ശ്രീകല, കെ നിര്‍മല സി.ടി സക്കീര്‍ ഹുസൈന്‍,എം.പി അബ്ദുമോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."