HOME
DETAILS
MAL
സഹകരണ നിക്ഷേപ യജ്ഞം ലക്ഷ്യമിട്ടത് 6,000 കോടി; ലഭിച്ചത് 7,253 കോടി
backup
April 03 2022 | 05:04 AM
തിരുവനന്തപുരം
സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ യജ്ഞത്തിൽ സമാഹരിച്ചത് 7,253.65 കോടി. 6,000 കോടിയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, 1,253 കോടിയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടി. മാർച്ച് 31ന് വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 3,375.54 കോടി രൂപ വിവിധ നിക്ഷേപങ്ങളിലായി കേരള ബാങ്കിന് ലഭിച്ചു. 1,025 കോടിയായിരുന്നു ലക്ഷ്യം.
കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ എത്തിയത് എറണാകുളം ജില്ലയിലാണ്. 506.89 കോടി രൂപയാണ് എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."