HOME
DETAILS
MAL
ലോക്ഡൗണ്‍ ഇല്ല: വേണ്ടത് ഒരു കോടി ഡോസ് വാക്സീന്; വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി വേണ്ട, മുന്‍കൂര്‍ അറിയിക്കണം
backup
April 15 2021 | 14:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്സിനേഷന് ക്യാമ്പയിന് ശക്തമാക്കും.
വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുന്‍കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകള്‍, ബാറുകള്‍ എന്നിവയ്ക്കും രാത്രി ഒന്‍പത് മണിക്കുള്ളില്‍ അടക്കണം എന്ന വ്യവസ്ഥ ബാധകമാണ്.
ഒരു കോടി ഡോസ് വാക്സീന് കൂടി സംസ്ഥാനത്തിന് വേണം. ഇന്ന് രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് കിട്ടും. 7,25,300 ഡോസ് വാക്സീന് മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."