കുടിവെള്ള വിതരണത്തിനും മലിനജല നിവാരണത്തിനുമായി 909.51 കോടി രൂപ
തിരുവനന്തപുരം: കുടിവെള്ള വിതരണത്തിനും മലിനജല സംസ്‌കരണത്തിനുമായി 909.51 കോടി രൂപ വകയിരുത്തി. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് വായ്പ വിനിയോഗിച്ച് മലിനജല സംസ്‌കരണ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനം നടത്താന്‍ കഴിയും. ഇത്തരം 5 സ്‌കീമുകള്‍ക്കായി 80 കോടി രൂപ അനുവദിച്ചു.
നഗര ജലവിതരണ പദ്ധതികളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 45 കോടി രൂപ വകയിരുത്തി.
2023-24 വര്‍ഷം പ്രവര്‍ത്തനക്ഷമമായ 9.54 ലക്ഷം ടാപ്പ് കണക്ഷനുകള്‍ നല്‍കുവാന്‍ ജല്‍ജീവന്‍ മിഷന്‍ ഉദ്ദേശിക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുളള സംസ്ഥാന വിഹിതമായി 500 കോടി രൂപ കേരള വാട്ടര്‍ അതോറിറ്റിക്കും ജല്‍ ജീവന്‍ മിഷനുമായി വകയിരുത്തി.പഴക്കമുള്ളതും കേടായതുമായ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ 50 കോടി രൂപ വകയിരുത്തി.
ജൈക്ക (ജെ.ഐ.സി.എ) സഹായത്തോട് കൂടിയ കേരള ജലവിതരണ പദ്ധതിക്കായി 5 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കുന്ന 'നഗര ജലവിതരണം മെച്ചപ്പെടുത്തല്‍ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി.ജലനിധിയുടെ മഴവെള്ളക്കൊയ്ത് പദ്ധതിയുടെ ശേഷി ഉയര്‍ത്തുന്നതിനും ഭൂഗര്‍ഭജല റീചാര്‍ജ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 കോടി രൂപ നീക്കിവച്ചു.
ജലനിധി പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പുനരുദ്ധരിക്കുന്നതിനായി 30.90 കോടി രൂപ വകയിരുത്തി.ഭവനനിര്‍മ്മാണ ബോര്‍ഡ് നടപ്പാക്കുന്ന 'ഗൃഹശ്രീ ഭവന പദ്ധതിയിലൂടെ 415 വീടുകള്‍ക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിന് 12.45 കോടി രൂപ അനുവദിക്കുന്നു. ഇത് 2022-23 വര്‍ഷത്തേക്കാള്‍ 24% അധികമാണ്. ഗൃഹശ്രീ പദ്ധതിയുടെ സബ്‌സിഡി തുക 2 ലക്ഷത്തില്‍ നിന്നും 3 ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇ.ഡബ്ല്യു.എസ്. എല്‍.ഐ.ജി. ഭവന പദ്ധതിക്കായി 2023-24 സാമ്പത്തിക വര്‍ഷം 10 കോടി രൂപ അനുവദിച്ചു.
മെഡിക്കല്‍ കോളേജുകളോടു ചേര്‍ന്ന് രോഗികള്‍ക്ക്/ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനുതകുന്ന തരത്തില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ആശ്വാസ് വാടക ഭവന പദ്ധതിയ്ക്ക് 4 കോടി രൂപ അനുവദിച്ചു.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാടകയ്ക്ക് ഉപയോഗിക്കാവുന്ന ഫ്‌ലാറ്റ്/ക്വാര്‍ട്ടേഴ്‌സ്/സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 9.50 കോടി രൂപ നീക്കി വച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം വനിതാ പി.ജി. ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."