HOME
DETAILS
MAL
'അദാനി വിവാദത്തില്‍ ആശങ്ക വേണ്ട, ബാങ്കിങ് മേഖല സുസ്ഥിരം' ആര്‍ബിഐയുടെ വിശദീകരണം
backup
February 03 2023 | 17:02 PM
ന്യൂഡല്‍ഹി: അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളത്. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണുള്ളതെന്നും ആര്‍ബിഐ വിശദീകരിച്ചു.
വിഷയത്തില്‍ നിരീക്ഷണം തുടരുമെന്നും ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കും. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍ സ്ഥിരതയോടെയാണ് നിലകൊള്ളുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."