HOME
DETAILS

വിജയരാഘവനെതിരെ എന്‍.എസ്.എസ്: ചരിത്രം പഠിക്കാതെ മിണ്ടരുത്; പറഞ്ഞത് പാര്‍ട്ടി നിലപാട്; ഓരോ വാക്കിനും മറുപടി പറയാനാവില്ലെന്ന് സി.പി.എം

  
backup
April 16 2021 | 12:04 PM

a-vijayaraghavan-against-g-sukumaran-nair111

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനെതിരെ എന്‍.എസ്.എസ്. വിജയരാഘവന്റെ വിമര്‍ശനം ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. എന്‍.എസ്.എസിന്റെ ചരിത്രം മനസ്സിലാക്കാതെയാണ് ദേശാഭിമാനി ലേഖനം. വളഞ്ഞ വഴിയില്‍ എന്‍.എസ്.എസിനെ ആരും ഉപദേശിക്കേണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ എന്‍.എസ്.എസ് വ്യക്തമാക്കി. അതേ സമയം എന്‍.എസ്.എസിന്റെ ഓരോ വാക്കിനും മറുപടി പറയേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി നിലപാടാണ് ദേശാഭിമാനിയില്‍ എഴുതിയതെന്നും എ. വിജയരാഘവനും മറുപടി നല്‍കി. തന്നെക്കുറിച്ച് മറുപടി പറയാന്‍ എന്‍.എസ്.എസിനു അവകാശമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി.
അന്യായമായ ഒന്നും സര്‍ക്കാരുകളോട് എന്‍.എസ്.എസ് ആവശ്യപ്പെടാറില്ല. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ വിവാദങ്ങളിലോ തങ്ങള്‍ ഇടപെട്ടിട്ടില്ല. വിശ്വാസ സംരക്ഷണവും മുന്നാക്ക സംവരണവും എന്‍.എസ്.എസിന്റെ മാത്രം ആവശ്യമല്ലെന്നുമാണ് സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്.

വോട്ടെടുപ്പ് ദിവസത്തെ സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ദേവനെയും ദേവഗണങ്ങളുമായൊക്കെ ബന്ധെപ്പടുത്തിയത് മുഖ്യമന്ത്രിയാണ്. അതിന്റെ ചുവട് പിടിച്ചത് ഇടത് നേതാക്കളാണ്. അവരുടെ പ്രസ്താവനകളെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതിലെ പൊള്ളത്തരം ജനത്തെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ഇടനല്‍കാതെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പരമാവധി സഹകരിച്ചുള്ള സമീപനമാണ് എന്‍.എസ്.എസ് ആരംഭിച്ച കാലം മുതല്‍ സ്വീകരിക്കുന്നത്.

മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണെങ്കിലും ഭരണഘടനാ ഭേദഗതി നിലവില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് അവധിയായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുടന്തന്‍ ന്യായം പറഞ്ഞ് ഈ ആവശ്യം തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago