ചരിത്രം പഠിക്കണം; ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടന തന്നെ: ആര്‍ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന ഐ.എന്‍.ടി.യു.സിയെ സമൂഹത്തില്‍ മോശക്കാരാക്കിയെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് പോഷകസംഘടനയാണോ എന്നറിയാന്‍ ചരിത്രം പഠിക്കണമെന്നും അദ്ദേഹം മറുപടി നല്‍കി.
പോഷകസംഘടനയെന്ന് ഐ.ഐ.സി.സിയും കെ.പി.സി.സിയും അംഗീകരിച്ചിട്ടുണ്ട്. ഐഎന്‍ടിയുസി പരിപാടികളില്‍ നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഒാര്‍ക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎന്‍ടിയുസിയും തമ്മിലുള്ള വാക് പോരില്‍ ഒരുസമവായം ഉണ്ടാക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ യാതൊരു സമവായവും ഉണ്ടായിരുന്നില്ല.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന സതീശന്റെ പരാമര്‍ശമാണ് വിവാദമായത്. പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ വിവാദങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎന്‍ടിയുസിയുടെ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."