രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകള്‍
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി എത്ര തുക സമാഹരിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനായി ലഭിച്ചവയില്‍ 22 കോടി രൂപയുടെ വണ്ടിച്ചെക്കുകളുണ്ടെന്ന് പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍. ഇതുവരെ 2,500 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള വിവിധ സംഘടനകള്‍ക്ക് ക്ഷേത്ര നിമാണത്തിനായി ലഭിച്ച 15,000ത്തിലേറെ വണ്ടിച്ചെക്കുകള്‍ 22 കോടിയുടേതാണെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയാണ് ക്ഷേത്രനിര്‍മാണത്തിനായി രാജ്യവ്യാപകമായി ധനസമാഹരണം നടത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപവത്കരിച്ച 'ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്' നടത്തിയ ഓഡിറ്റിങ്ങിലാണ് വണ്ടിച്ചെക്കുകളുടെകാര്യം വ്യക്തമായത്. അക്കൗണ്ടില്‍ പണമില്ലാത്തവയുണ്ട്. ഒപ്പുകളിലെ പൊരുത്തമില്ലായ്മ വേറെ. ഓവര്‍ റൈറ്റിങ്ങടക്കമുള്ള സാങ്കേതിക പിഴവുകളും ചെക്കുകള്‍ മടങ്ങാന്‍ കാരണമായിട്ടുണ്ട്.
ബാങ്ക് അധികൃതരുമായി ചേര്‍ന്ന് ചെക്കുകളിലെ പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരികയാണിപ്പോള്‍ ട്രസ്റ്റ് ഭാരവാഹികള്‍. ചെക്കിലെ പിഴവുകള്‍ തിരുത്തുന്നതിന് വ്യക്തികള്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."