'അധികനികുതി വേണ്ടെന്ന് വച്ചാല്‍ രണ്ടായിരം കോടി ചെലവാക്കുന്നത് ഒഴിവാക്കികൂടെ'? ബാലഗോപാലിനെ പരിഹസിച്ച് പി.ചിദംബരം
ന്യൂഡല്‍ഹി: കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പരിഹസിച്ച് മുന്‍കേന്ദ്ര ധനമന്ത്രി പി ചിദംബരം. ബജറ്റിലെ നികുതി വര്‍ധനവുകളെയാണ് അദേഹം പരിഹസിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരംകോടി സമാഹരിക്കാന്‍ രണ്ടായിരം കോടിയുടെ അധികനികുതിയാണ് ഏര്‍പ്പെടുത്തുന്നത്.
സാമ്പത്തിക നേട്ടത്തിന് അടിസ്ഥാന ആശയത്തെ ബലി നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് എങ്ങനെ ഒരു ബജറ്റാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. രണ്ടായിരം കോടി വരുമാനം അധിക നികുതിയിലൂടെ ഉണ്ടാക്കുന്ന ധനമന്ത്രി വിലക്കയറ്റത്തെ നേരിടാന്‍ രണ്ടായിരം കോടി ചെലവഴിക്കുന്നു.
അധിക നികുതി പിരിക്കുന്നത് ഒഴിവാക്കിയാല്‍ രണ്ടായിരം കോടി ചെലവാക്കുന്നത് ഒഴിവാക്കി കൂടെയെന്നാണ് ചിദംബരം ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് കെ.എന്‍ ബാലഗോപാലിനെ ചിദംബരത്തിന്റെ പരിഹാസം. അതേസമയം, സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala FM's arithmetic is a Faustian bargain: moral principles for gaining wealth
— P. Chidambaram (@PChidambaram_IN) February 4, 2023
FM, Kerala imposed additional taxes to raise over Rs 2000 crore and he will spend Rs 2000 crore to "tackle inflation"!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."