കോഴിക്കോടും വയനാടും നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു.അതേ സമയം പത്ത് തദ്ദേശ സ്ഥാപനപരിധിയില്‍ വയനാട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ അനുമതി ഉള്ളൂ.
ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 വ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 1560 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. 21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസുകള്‍ കൂടിയതോടെ കൂടുതല്‍ ജില്ലകളിലും നിയന്ത്രണം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."