HOME
DETAILS
MAL
50 ലക്ഷം വാക്സിനുകള്‍ ഉടന്‍ വേണം; കൊവിഡിനെ പ്രതിരോധിക്കാന്‍ സജ്ജം: മന്ത്രി കെ.കെ ശൈലജ
backup
April 17 2021 | 09:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിനു ഇനിയും വാക്സിനുകള്‍ വേണമെന്നും 50 ലക്ഷം ഡോസ് വാക്സിനുകളുടെ ആവശ്യം നിലവിലുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം പുറത്തുവന്നാല്‍ കൂടുതല്‍ രോഗികളെ പരിചരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്തു നിന്നുള്ള ഇടറോഡുകള്‍ തമിഴ്നാട് അടച്ചു. 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് പൊലിസ് അടച്ചത്. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും തമിഴ്നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."