HOME
DETAILS
MAL
ജി. സുധാകരനെതിരായ പരാതിയില്‍ വസ്തുതാന്വേഷണം നടത്താന്‍ നിര്‍ദേശം
backup
April 17 2021 | 11:04 AM
ആലപ്പുഴ: മന്ത്രി ജി. സുധാകരെനെതിരായ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ നല്കിയ പരാതിയില്‍ വസ്തുതാന്വേഷണം നടത്താന്‍ പൊലിസിനു നിര്‍ദേശം. പരാതി അമ്പലപ്പുഴ പൊലിസ്, ആലപ്പുഴ സൗത്ത് പൊലിസിനു കൈമാറി. പരാതിക്കിടയാക്കിയ വാര്‍ത്താസമ്മേളനം ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നതിനാലാണ് പരാതി കൈമാറിയത്.
സംഭവത്തില്‍ പൊലിസ് പരാതിക്കാരിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
മന്ത്രിക്കെതിരേയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിന്‍വലിക്കില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പൊലിസ് അവരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു യുവതി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."