അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണം. ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കും.ചിലത് വൈകിയോടും.
ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്.
2. 06449 എറണാകുളംആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍.
3.06452 ആലപ്പുഴഎറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍.
ഭാഗികമായി റദ്ദാക്കിയവ
1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
2. ഗുരുവായൂര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരയ്ക്കലില്‍നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.
വൈകി ഓടുന്ന ട്രെയിനുകള്‍
1. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം മെയില്‍, തൃശ്ശൂര്‍ - പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.
2.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്‌സ്പ്രസ് ഷൊര്‍ണൂര്‍തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.
3.ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 05, 09 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് പാലക്കാട് തൃശൂര്‍ സെക്ഷനില്‍ 35 മിനിറ്റ് വൈകിയോടും.
4.എറണാകുളം ജംഗ്ഷന്‍ - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഏപ്രില്‍ 06ന് 30 മിനിറ്റ് വൈകും.
5.ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ് 20 മിനിറ്റ് വൈകും.
6.ഏപ്രില്‍ 04ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്, ഷൊര്‍ണൂരിനും തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.
7.ഏപ്രില്‍ 08ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് ഷൊര്‍ണൂരിനും തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."