HOME
DETAILS

ഫെഡറേഷൻ കപ്പിന്റെ ആദ്യ അരങ്ങേറ്റം വൻ വിജയം

  
backup
April 05 2022 | 11:04 AM

fedaration-cup-kerala-latest-news

കോഴിക്കോട്: ഇരുപത്തിയഞ്ചാമത് നാഷണൽ ഫെഡറേഷൻ കപ്പ് സീനിയർ അത് ലറ്റിക്സ് ചാംപ്യൻഷിപ്പിന് ആദ്യമായി കേരളം വേദിയായതോടെ അഭിമാനകരമായ ഒരു നേട്ടം കൂടി സംസ്ഥാനം ആർജിച്ചിരിക്കുന്നു .രാജ്യത്തിന് ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്ത കേരളത്തിൽ 25 വർഷത്തിനിടെ ഇതാദ്യമായാണ് ഫെഡറേഷൻ കപ്പ് സീനിയർ അത് ലറ്റിക്സ് ചാംപ്യൻഷിപ്പ് അരങ്ങേറുന്നത്.

നിലവിലെ ഫെഡറേഷൻ കപ്പ് സീനിയർ അത് ലറ്റിക് ചാംപ്യൻഷിപ്പിനായി രൂപീകരിച്ച കമ്മിറ്റി മികച്ച കാഴ്ചപ്പാടുകളിലൂടെ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ കായിക മേള നടത്തുന്നത്.500ലേറെ താരങ്ങളാണ്  മാറ്റുരക്കാൻ എത്തിയത് .സ്പോർട്സ് കൗൺസിൽ മേധാവി സക്കീർ ഹുസയ്ൻ ഉൾപ്പെടെയുള്ളവരുടെ കഴിവുറ്റ നേതൃത്വവും സമർപ്പണ ബോധവുമാണ് ഈ കായികമേളയെ വൻ വിജയത്തിലേക്ക് നയിച്ചത് .

അതേസമയം കേരളത്തിലെ കായികമേഖല നേരിടുന്ന പരിമിതികളേറെയാണ്.വിദ​ഗ്ധപരിശീലനം നൽകാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രശ്നം .കേരളത്തിൽ ഇപ്പോൾ സീനിയർ കായിക താരങ്ങൾ യൂനിവേഴ്സിറ്റി സ്റ്റേഡിയം ആണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോ​ഗിക്കുന്നത് . കേരളത്തിന്റെ കായിക മുന്നേറ്റത്തിന് ഭൂമി കിട്ടാൻ കേരള സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷൻ പരമാവധി പരിശ്രമിച്ചു വരികയാണ്. അസോസിയേഷന്റെ കീഴിൽ വിവിധ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ ആഷിക്ക് ഐനിക്കര നയിക്കുന്ന പ്ലാനിംഗ് കമ്മറ്റി സജീവമാണ് .

കായിക മേഖലയിൽ കേരളത്തിന്റെ സാദ്ധ്യതകൾ അപാരമാണ്. ഇപ്പോഴത്തെ തലമുറയിൽ തന്നെ ടിന്റു ലൂക്ക, ജിസ്നാ മാത്യു, ഇർഫാൻ, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ആൻസി സോജൻ എന്നിവരൊക്കെ കേരളത്തിന്റെ അഭിമാനതാരങ്ങളാണ്. ഇന്ത്യയിൽ ഏറ്റവും അധികം ബഹുമതികൾ പത്മശ്രീയും അർജുന അവാർഡും ഉൾപ്പെടെ വാരിക്കൂട്ടിയ പ്രതിഭകൾ നമുക്കുണ്ടായിരുന്നു .അഞ്ജു ജോർജ്, എംഡി വൽസമ്മ, മെഴ്സിക്കുട്ടൻ, സാറാമ്മ, ഷൈനി വിൽസൻ, സുരേഷ് ബാബു, അങ്ങനെ എത്രയെത്ര മഹാ താരങ്ങൾ അസൗകര്യങ്ങൾക്കിടയിലും നമുക്ക് അഭിമാനവും അന്തസ്സും നേടിത്തന്നു .

ഇന്ത്യൻ അത്ലറ്റിക്സിൽ കേരളത്തിന്റെ പങ്ക് നിർണായകമാണ് . ടി സി യോഹന്നാൻ മുതൽ
ശങ്കർ വരെയും പി.ടി ഉഷ മുതൽ ആൻസി സോജൻ വരെയുമുള്ള നീണ്ട താരനിര ഇതിന് സാക്ഷ്യം വഹിക്കുന്നു. കേരളത്തിന്റെ ഈ പാരമ്പര്യമാണ് ഇന്ത്യൻ അതിറ്റിക്സിനെ സമ്പന്നമാക്കുന്ന പ്രധാന ഘടകം. അത് ലറ്റിക്സിലെ ഈ മികവ് സീനിയർസിൽ മാത്രമല്ല ജൂനിയർ വിഭാഗത്തിലും പ്രകടമാണ്. അന്തർദേശിയ തലത്തിൽ ഇന്ത്യയുടെ നേട്ടങ്ങൾക്ക് പിറകിലെല്ലാം കേരളത്തിന്റെ കയ്യും കാലും കാണാം.എന്നാൽ കേരളത്തിനു ഈ രംഗത്ത് ഇതിനേക്കാൾ ഇനിയും ഒരു പാട് ഉയരാൻ കഴിയും.

ഇപ്പോൾ ഒരു വർഷമായി അധികാരമേറ്റ സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷന്റെ പുതിയ കമ്മറ്റി നവീന കാഴ്ച്ചപ്പാടിലൂടെ വിവിധങ്ങളായ മാറ്റങ്ങൾക്കും സംരംഭങ്ങൾക്കും നാന്ദി കുറിച്ചിച്ചിരിക്കുകയാണ്‌. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷൻ ആധുനിക രീതിയിലുള്ള ഒരു സ്പോർട്സ് കോംപ്ലക്സിനുള്ള ഭൂമിക്കായി നിവേദനം നൽകിയിട്ടുണ്ട് .എല്ലാ നിലക്കും മികവാർന്ന നല്ലൊരു കായിക ട്രെയിനിങ് അക്കാദമി എല്ലാ ആധുനിക സൗകാര്യങ്ങളോടും കൂടി സ്ഥാപിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത് . അത് ലറ്റിക്സ് അക്കാദമിക്ക് പുറമെ നിലവാരമുള്ള ഒരു ഇന്റർനാഷണൽ സ്‌കൂളും അസോസിയേഷൻ ആസ്ഥാനവും ഉൾക്കൊള്ളുന്നതാണ് പുതിയ പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Kerala
  •  19 days ago
No Image

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന 

International
  •  19 days ago
No Image

പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി

Kerala
  •  19 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

Kerala
  •  19 days ago
No Image

ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്

uae
  •  19 days ago
No Image

ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം

uae
  •  19 days ago
No Image

സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി

Kerala
  •  19 days ago
No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  19 days ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  19 days ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  19 days ago