HOME
DETAILS

പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി

  
Web Desk
February 12 2025 | 09:02 AM

Temple Artifacts and Shiva Lingam Found at Pala Bishop House Land Controversy Erupts

കോട്ടയം: പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി രംഗത്ത്.കഴിഞ്ഞ ദിവസം പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താന്‍ നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തുകയായിരുന്നു. ഇതോടെ വാര്‍ത്ത ഏറ്റു പിടിച്ച് വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തി. 


 വിശ്വഹിന്ദുപരിഷത്ത് ജില്ല ഭാരവാഹി മോഹനന്‍ പനയ്ക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇവിടെ പ്രത്യേക പൂജയും പ്രാര്‍ഥനകളും നടത്തി.

 പ്രാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്നാണ് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ ഉന്നയിക്കുന്ന അവകാശവാദം. കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഇവ ശിവലിംഗവും പാര്‍വതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറയുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികളും പറയുന്നു. ഇപ്പോള്‍ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നും 'തേവര്‍ പുരയിടം' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള്‍ വിശദീകരിക്കുന്നു. 

ഇല്ലം ക്ഷയിച്ചതിന്  ഭൂമി പാട്ടത്തിനെടുത്ത കുടുംബങ്ങള്‍ അത് പിന്നീട് കയ്യേറുകയും വില്‍പന നടത്തുകയുമായിരുന്നുവെന്നാണ് ആരോപണം.  ആറ് മാസം മുമ്പ് വെള്ളാപ്പാട് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്‌നത്തില്‍ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകശം സംബന്ധിച്ച് നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലിസും റവന്യൂ അധികൃതരും പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കി. നേരത്തെ പലതവണ കൈമറിഞ്ഞ് വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന ഈ ഭൂമി വാങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെ സന്ദർശനം കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരില്ല; പത്ത് ദിവസത്തിനകം ആളുകൾ ഈ ആവേശം മറക്കും: പിടി ഉഷ

Kerala
  •  3 days ago
No Image

13,500 കോടി തട്ടിപ്പ് കേസ്; മെഹുൽ ചോക്സി ബെൽജിയത്തിൽ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട്, ഇന്ത്യ കൈമാറ്റത്തിന് ശ്രമിക്കുമെന്ന് സൂചന

National
  •  3 days ago
No Image

മുസ്‌കാന് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍, സാഹിലിന് കഞ്ചാവ്; മീററ്റില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ഭക്ഷണം വേണ്ടെന്ന്, പകരം ലഹരി മതി 

National
  •  3 days ago
No Image

ദേശീയ താൽപ്പര്യത്തിന് ഉചിതമല്ല; ഡെമോക്രാറ്റിക് എതിരാളികളുടെ സുരക്ഷാ അനുമതി റദ്ദാക്കി ട്രംപ്

International
  •  3 days ago
No Image

ഏപ്രിൽ ഒന്നിന് മുമ്പ് പുതിയ ടോൾ നയം നടപ്പാക്കും; കേന്ദ്ര ഗതാഗത, മന്ത്രി നിതിൻ ഗഡ്കരി

National
  •  3 days ago
No Image

വെക്കേഷന് ഇനി ട്രെയിനില്‍ പോവാം... അവധിക്കാല പ്രത്യേക തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ

Kerala
  •  3 days ago
No Image

അമ്മക്ക് എങ്ങനെ തോന്നി; കുറുപ്പംപടി സഹോദരിമാരെ പീഡിപ്പിച്ച കേസിൽ നിർണ്ണായക മൊഴി

Kerala
  •  3 days ago
No Image

മഴയോട് മഴ, ചൂടോട് ചൂട്, ശൈത്യം അകലുന്നു; കേരളത്തിൽ അതിവേഗ കാലാവസ്ഥാ വ്യതിയാനം 

Kerala
  •  3 days ago
No Image

ഒടുവിൽ ആശ്വാസം; ക്ഷേമനിധി പെൻഷൻ വ്യാഴാഴ്ച മുതൽ വീടുകളിലേക്ക്!

Kerala
  •  3 days ago
No Image

നട്ടെല്ല് വേണമെന്ന് മന്ത്രി ബിന്ദു; ചുട്ട മറുപടിയായി ആശമാർ, വീണ്ടും പോര്

Kerala
  •  3 days ago