HOME
DETAILS

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

  
Web Desk
February 12, 2025 | 5:46 AM

wild-elephant-kills-again-one-more-person-dies-in-wayanad

മേപ്പാടി: അട്ടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലന്‍ (24 )ആണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അട്ടമല പള്ളിക്ക് സമീപത്തെ എസ്റ്റേറ്റ് കോര്‍ട്ടേഴ്‌സില്‍  താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം ശേഷിക്കെ കേരളത്തില്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 57 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്, 15 പേര്‍ക്ക്.

അതേസമയം, കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചുള്ള ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. മുഖ്യവനം മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് യോഗം.

വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഡ്യൂട്ടിയില്‍ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യല്‍ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ വിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പട്രോളിങ് ശക്തിപ്പെടുത്താന്‍ എല്ലാവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

24 മണിക്കൂറിനിടെ മൂന്ന് മരണം

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആളെ കാട്ടാന ചവിട്ടിക്കൊന്നതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ ഇന്നലെ മാത്രം കേരളം കേട്ടത് മൂന്ന് ആനക്കൊലകള്‍.വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ന് വയനാട്ടില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള തമിഴ്‌നാട് അമ്പലമൂല വെള്ളരിയിലെ നരിക്കൊല്ലി മെഴുകന്‍മൂല ഉന്നതിയിലെ മനു(46) ആണ് തിങ്കളാഴ്ച വൈകിട്ട് എട്ടു മണിയോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരള അതിര്‍ത്തിയിലെ കാപ്പാടുള്ള അച്ഛന്റെ തറവാട്ടു വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. 

തിരുവനന്തപുരം പാലോട് അന്‍പതുകാരന്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പാലോട് മടത്തറ പുലിക്കോട് ചതുപ്പില്‍ ബാബു (50) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കിടന്ന അടിപ്പറമ്പ് വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അതിനിടെ, തിങ്കളാഴ്ച രാത്രിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പെരുവന്താനം നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയി (45) ലിന്റെ മൃതദേഹം നാട്ടുകാരുടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് മാറ്റാന്‍ കഴിഞ്ഞത്. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  2 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  2 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  2 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  2 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  2 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  2 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  2 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  2 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  2 days ago