HOME
DETAILS
MAL
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
Web Desk
February 12, 2025 | 8:35 AM
ദുബൈ: ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് രാവിലെ 11.20ഓടെയാണ് ഗോൾഡ് സൂഖ് ഗേറ്റ് നമ്പർ-1നടുത്തുള്ള ഒരു കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് ടീം അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഹെലികോപ്റ്റർ ഉൾപ്പെടെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ സ്ഥലത്തുണ്ട്. ആർക്കും പരുക്കേറ്റതായി വിവരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."