HOME
DETAILS

യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല

  
Web Desk
February 12 2025 | 06:02 AM

If you have UAE citizenship you will no longer need to pay sewage tax in Sharjah

ദുബൈ:  യുഎഇ പൗരത്വമുള്ളരെ മലിനജല ഫീസില്‍ നിന്ന് ഒഴിവാക്കി ഷാര്‍ജ. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അധ്യക്ഷത വഹിച്ച നിര്‍ണായക യോഗത്തിലാണ് തീരുമാനം.

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പങ്കെടുത്ത യോഗത്തില്‍, ബിസിനസുകള്‍ വികസിപ്പിക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നിരവധി സര്‍ക്കാര്‍ വിഷയങ്ങളെക്കുറിച്ചും എമിറേറ്റിന്റെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന നിരവധി കാര്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഷാര്‍ജ എമിറേറ്റിലെ മുനിസിപ്പല്‍ ഫീസും പിഴയും സംബന്ധിച്ച 2013 ലെ അഞ്ചാം നമ്പര്‍ പ്രമേയം ഭേദഗതി ചെയ്തുകൊണ്ടാണ് കൗണ്‍സില്‍ നിര്‍ണായക തീരുമാനം പുറപ്പെടുവിച്ചത്. തീരുമാനമനുസരിച്ച്, മലിനജല സേവനങ്ങള്‍ക്കുള്ള ഫീസിന്റെ ഒരു പട്ടിക വൈകാതെ പുറത്തിറക്കും. ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി (SEWA) പുറപ്പെടുവിച്ച പ്രസ്താവന അനുസരിച്ച് ഉപയോഗിക്കുന്ന വെള്ളത്തിന് ഗാലണിന് 1.5 ഫില്‍സ് ആയിരിക്കും ഫീസ്.

രാജ്യത്തെ എല്ലാ പൗരന്മാരെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീരുമാനം 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷാര്‍ജ പബ്ലിക് വര്‍ക്ക്‌സ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന കരട് പൊതു സംഘടനാ ഘടനയ്ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.

എന്താണ് ഗാലണ്‍?

ദ്രാവക വ്യാപ്തം അളക്കുന്നതിനായി ബ്രിട്ടീഷ് യൂണിറ്റുകളിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് കസ്റ്റമറി യൂണിറ്റുകളിലും ഉപയോഗിക്കുന്ന ഒരു അളവുകോലാണ് ഗാലണ്‍. ഇതിന് മൂന്ന് വ്യത്യസ്ത പതിപ്പുകളുണ്ട്.

യുഎസ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു ഗാലണ്‍ എന്നത് 231 ക്യുബിക് ഇഞ്ചിന് തുല്യമാണ്. അതായത് 3.7 ലിറ്ററിന്. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു ഗാലണ്‍ എന്നത് 277.42 ക്യുബിക് ഇഞ്ചിനു തുല്യമാണ്. ഇത് 4.5 ലിറ്ററോളം വരും. യുഎഇയില്‍ ഒരു ഗാലണ്‍ വെള്ളം എന്നത് 3.7 ലിറ്ററാണ്.

എന്താണ് ഫില്‍സ്?

യുഎഇയിലെ ഒരു പണ യൂണിറ്റാണ് ഫില്‍സ്. ഒരു ദിര്‍ഹമിന്റെ നൂറിലൊന്നാണ് ഒരു ഫില്‍സ്. 
യുഎഇയില്‍ ഫില്‍സ് എങ്ങനെയാണ് ഉപയോഗിക്കുന്നത്?
യുഎഇ ദിര്‍ഹമിനെ 100 ഫില്‍സായി തിരിച്ചിരിക്കുന്നു. 1, 5, 10 ഫില്‍സ് നാണയങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാറില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ

Kerala
  •  a day ago
No Image

നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു

qatar
  •  a day ago
No Image

ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്

uae
  •  a day ago
No Image

കറന്റ് അഫയേഴ്സ്-24-03-2025

PSC/UPSC
  •  a day ago
No Image

ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും

qatar
  •  a day ago
No Image

തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക് 

National
  •  a day ago
No Image

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം

latest
  •  a day ago
No Image

പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ

uae
  •  a day ago
No Image

ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്

Cricket
  •  a day ago
No Image

എംഡിഎംഎയുമായി അമ്മയും മകനും വാളയാറിൽ പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്‌ക്കെത്തിച്ചതെന്ന് എക്സൈസ്

Kerala
  •  a day ago