സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം; എസ്.ആര്.പി പതാക ഉയര്‍ത്തി
കണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
811 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
പ്രവര്‍ത്തന റിപ്പോര്‍ട്ട് യെച്ചൂരിയും സംഘടനാ റിപ്പോര്‍ട്ട് പ്രകാശ് കാരാട്ടും അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് സഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള സമീപനവും തീരുമാനിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലും നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ ബദല്‍ രൂപീകരിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കി ഇടത് മതേതര ബദല്‍ രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. കാര്യമായ ഭേദഗതികളില്ലാതെ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."