കശ്മീര്‍ കത്തുന്നു: മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഉമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയമായി പരിഹാരം കാണണമെന്നും ഇതിനായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു.
ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കശ്മീര്‍ പ്രതിപക്ഷപ്രതിനിധി സംഘം രാഷ്ട്രപ്രതിയെ കണ്ടു പ്രശ്‌നപരിഹാരത്തിന് രാഷ്ട്രപ്രതിയുടെ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപെട്ടു.
ഭരണപരമായല്ല രാഷ്ട്രീയ പരിഹാരമാണ് കശ്മീരിന് ആവശ്യമെന്നും നിലവിലെ പ്രശ്‌നങ്ങളില്‍ പരിഹാരത്തിനായി രാഷ്ട്രപ്രതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും കൂടിക്കാഴ്ചയില്‍ സംഘം പറഞ്ഞു.
കശ്മീരില്‍ വേണ്ടത് മാനുഷ്യത്വ സമീപനമായ ഇടപെടലാണെന്നും കശ്മീരില്‍ രാഷ്ട്രീയ അരാജതകത്വമാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. തീയണക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രശ്‌നക്കാരുടെ യഥാര്‍ത്ഥ ആവശ്യമെന്ത് എന്ന് അന്വേഷിക്കാതെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് രംഗം കൂടുതല്‍ വഷളാക്കിയത്. പാകിസ്ഥാന്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനെ തന്ത്രപരമായി നേരിടണമായിരുന്നെന്നും ബുര്‍ഹാന്‍ വാണിയുടെ മരണത്തിന് ശേഷം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരാവാദി നാമാണെന്നും ഉമര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളല്ല പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും സൈനിക തലവന്‍മാരാണെന്നും ഉമര്‍ ആരോപിച്ചു. കശ്മിര്‍ പ്രശ്‌നങ്ങളില്‍ ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപ്രതി സംഘത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."