വെള്ളക്കരം കൂട്ടിയത് ആദ്യം സഭയില്‍ പ്രഖ്യാപിക്കാത്ത വിഷയം; മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വര്‍ധിപ്പിച്ച കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ എ.പി അനില്‍കുമാറാണ് വിഷയം ക്രമപ്രശ്‌നമായി ഉന്നയിച്ചത്.
വെള്ളക്കരം കൂട്ടുന്നത് മന്ത്രി നിയമസഭയ്ക്ക് പുറത്താണ് പ്രഖ്യാപിച്ചത്. സഭ സമ്മേളിക്കുന്ന അവസരത്തില്‍ അത്തരത്തിലുള്ള തീരുമാനങ്ങള്‍ പുറത്ത് പ്രഖ്യാപിക്കുന്നത് നിയമക്രമത്തിലുള്ളതാണോയെന്ന് അനില്‍കുമാര്‍ ചോദിച്ചു. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ റൂളിങ് നടത്തിയത്.
'വെള്ളക്കരം വര്‍ധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമാണെന്ന നിലയില്‍, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായൊരു മാതൃകയായേനെ' സ്പീക്കര്‍ എഎന്‍ ഷംസീര്‍ റൂളിങില്‍ വ്യക്തമാക്കി.
നേരത്തെ വെള്ളക്കരം കൂട്ടിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ എം വിന്‍സെന്റാണ് നോട്ടീസ് നല്‍കിയത്. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വര്‍ധിപ്പിച്ചതെന്നാണ് അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തി.
ചാര്‍ജ് വര്‍ധനവ് എഡിബിക്ക് വേണ്ടിയാണെന്ന് വിന്‍സെന്റ് ആരോപിച്ചു. എഡിബി നല്‍കിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയത്. ആരാച്ചാര്‍ക് ഉള്ള ദയ പോലും സര്‍ക്കാരിനില്ല. കിട്ടാത്ത വെള്ളത്തിന് ചാര്‍ജ് അടയ്‌ക്കേണ്ട സ്ഥിതിയാണെന്നും വിന്‍സെന്റ് കുറ്റപ്പെടുത്തി.
വാട്ടര്‍ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തിയാണ് മന്ത്രി റോഷി അ?ഗസ്റ്റിന്‍ വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ചത്. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടര്‍ അതോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാന്‍ ഉണ്ട്.
ജല ഉപയോഗത്തില്‍ കുറവ് വരുത്താന്‍ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. നാല് പേരുള്ള ഒരു കുടുംബത്തിന് ശരാശരി 100 ലിറ്റര്‍ വെള്ളം വേണോയെന്നും മന്ത്രി ചോദിച്ചു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."