HOME
DETAILS

പുണ്യം പെയ്തിറങ്ങുന്ന ദിനരാത്രങ്ങൾ

  
backup
April 07 2022 | 05:04 AM

%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a6%e0%b4%bf

നൂറുകണക്കിന് നാളികേരങ്ങൾ ചുമന്നുകൊണ്ട് അഭിമാനപൂർവം തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങൾ നമ്മുടെ നാട്ടിലെ സുന്ദരമായ കാഴ്ചയാണ്. എന്നാൽ ഈ തെങ്ങിനു ജന്മം നൽകിയ വിത്തുതേങ്ങയെ കുറിച്ച് പലപ്പോഴും നാം ഓർക്കാറില്ല. ഫലം കായ്ക്കുന്ന മിക്ക വൃക്ഷങ്ങളുടെയും അവസ്ഥ ഇതാണ്. ഇക്കാര്യം ഒരു ഉപമയിലൂടെ വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക.
അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നവരുടെ ഉപമ ഒരു വിത്ത് പോലെയാണ്. ആ വിത്ത് ഏഴു കതിരുകളെ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് വിത്തുധാന്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചവർക്ക് ഇതിലധികവും ഇരട്ടിയായി നൽകുന്നു (അൽ ബഖറ).
വിശുദ്ധ റമദാൻ മാസത്തിൽ ഒരു സുന്നത്തായ കാര്യം ചെയ്താൽ നിർബന്ധ കാര്യം ചെയ്ത പ്രതിഫലവും നിർബന്ധകാര്യം ചെയ്താൽ ഇതരസമയങ്ങളിൽ എഴുപത് ഫർളുകൾ ചെയ്ത പ്രതിഫലവും ലഭിക്കുമെന്ന് നബിവചനങ്ങളിൽ കാണാം. സുകൃതങ്ങൾ ചെയ്യുന്നവരുടെ ആത്മാർഥതയും സവിശേഷ സാഹചര്യങ്ങളുമാണ് പരിഗണനാർഹമാകുന്നത്. തെറ്റുകൾ ചെയ്യുന്നവർക്കും ഈ മാനദണ്ഡം ബാധകമാക്കാം. വളർത്തുപൂച്ചയ്ക്ക് ഭക്ഷണം നൽകാതെ കെട്ടിയിട്ട സ്ത്രീ നരകത്തിൽ പോകേണ്ടിവന്നതും നായയുടെ ദാഹം തീർത്ത പെണ്ണ് സ്വർഗത്തിൽ എത്തിയതുമായ സംഭവങ്ങൾ ഹദീസുകളിൽ പരാമർശിക്കുന്നുണ്ട്. ഫർള് നിസ്‌കാരങ്ങൾ കഴിഞ്ഞാൽ ശ്രേഷ്ഠമായത് രാത്രിനിസ്‌കാരങ്ങളാണ് എന്ന് അബൂഹുറൈറ (റ) പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പുണ്യമാസത്തിൽ തറാവീഹ് ഉൾപ്പെടെയുള്ള രാത്രിനിസ്കാരങ്ങൾ നിർവഹിക്കാൻ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ഗുഹയിൽ അകപ്പെട്ടുപോയ മൂന്ന് ആളുകൾ നടത്തിയ പ്രാർഥനയും ഇവിടെ ഓർക്കാവുന്നതാണ്. ഇത്തരം പിടികയറുകൾ വല്ലതും നാം ഒരുക്കിവച്ചിട്ടുണ്ടോ എന്നതും ചീന്തിക്കേണ്ടതുണ്ട്. കോടികൾ കൈവശമുള്ളവർ ചെയ്യുന്ന ധർമവും സാധാരണക്കാർ ചെയ്യുന്ന വിയർപ്പിന്റെ നനനുള്ള ധർമവും തുല്യമാവുകയില്ലല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago