HOME
DETAILS
MAL
കൊവിഡ്; കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ഷോറൂമുകള്‍ അടപ്പിച്ചു
backup
April 19 2021 | 18:04 PM
കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി. തിങ്കളാഴ്ച വൈകീട്ട് കലക്ടർ സാംബശിവ റാവു നേരിട്ട് നടത്തിയ പരിശോധനയിലാണ് നടപടി. എയർ കണ്ടീഷണർ പ്രവർത്തിപ്പിച്ച മാവൂർ റോഡിലെ നന്തിലത്ത് ഷോറും അടപ്പിച്ചു. ഇതേ കുറ്റത്തിന് ഫോക്കസ് മാൾ അധികൃതർക്കെതിരെയും മാവൂർ റോഡിലെ ഓപ്പോ ഷോറൂം മിഠായിക്കാ എന്നിവക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടിയുണ്ടാവുമെന്ന് കലക്ടർ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."