HOME
DETAILS

ജമ്മുകശ്മിരിലും ബുൾഡോസർരാജ്; നോട്ടീസ് പോലും നൽകാതെ കുടിയൊഴിപ്പിക്കൽ, പ്രതിഷേധവുമായി പ്രതിപക്ഷം

  
backup
February 08 2023 | 05:02 AM

thousands-face-eviction-as-bulldozers-roll-across-jammu-and-kashmir-2023

 


ശ്രീനഗർ: തലമുറകളായി കൃഷി ചെയ്തുവരുന്നതും ആളുകൾ താമസിക്കുന്നതുമായ ഭൂമി അനധികൃത കൈയേറ്റമാണെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി വിവാദത്തിൽ. നോട്ടിസ് പോലും നൽകാതെ കുടിയൊഴിപ്പിക്കുകയാണെന്നും നോട്ടിസിന് പകരം ബുൾഡോസർ അയക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

കൈയേറ്റ വിരുദ്ധ നടപടിയെന്ന പേരിൽ നോട്ടിസ് പോലും നൽകാതെ അധികാരികൾ പാവപ്പെട്ടവരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിടുകയാണെന്നാണ് വിമർശനം. ബുൾഡോസർ ഉപയോഗിച്ചുള്ള വൻതോതിലുള്ള നശീകരണ നടപടി പലയിടത്തും പ്രതിഷേധത്തിന് കാരണമായി. ജമ്മുവിൽ കഴിഞ്ഞയാഴ്ച കൈയേറ്റ വിരുദ്ധ നീക്കത്തിനിടെ കല്ലേറ് നടത്തിയെന്ന കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

20 ജില്ലകളിലെ കൈയേറ്റങ്ങൾ നീക്കി ഭൂമി വീണ്ടെടുക്കാൻ ബുൾഡോസർ ഉപയോഗിച്ചുവരികയാണ്. നിരവധി കെട്ടിടങ്ങൾ പൊളിച്ചു. കേന്ദ്രസർക്കാർ ജനങ്ങളെ ഭവനരഹിതരാക്കുകയും ഉപജീവനമാർഗം തട്ടിയെടുക്കുകയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ ഫലസ്തീനിനേക്കാൾ മോശമാക്കി മാറ്റുന്നതാണ് പൊളിക്കൽ നടപടിയെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു. 1950ൽ ജമ്മു കശ്മിരിലുടനീളമുള്ള ഭൂരഹിതരായ കർഷകർക്ക് ഉടമസ്ഥാവകാശം നൽകിയ ഷെയ്ഖ് അബ്ദുല്ലയുടെ വിപ്ലവകമായ 'കൃഷിഭൂമി കൃഷിക്കാരന്' പദ്ധതി തകിടംമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല കുറ്റപ്പെടുത്തി. ജനങ്ങളെ ഒഴിപ്പിക്കാനുള്ള ആദ്യ നോട്ടിസ് ബുൾഡോസർ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago