ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം 20 വര്‍ഷം മുന്‍പുള്ള കേസുമായി ബന്ധപ്പെട്ടത്; പ്രതികരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരായ് നടക്കുന്ന പ്രചാരണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം ഇരുപതും മുപ്പതും വര്‍ഷം മുന്‍പുള്ള ചില കേസുകളുമായി ബന്ധപ്പെട്ടാണ്. ഇത് ആരോഗ്യവകുപ്പിന്റെ മൊത്തം പ്രശ്നമെന്ന് വരുത്തി തീര്‍ക്കാനുള്ള അജണ്ടയോടുള്ള പ്രവര്‍ത്തനം നടക്കുന്നതായും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്ന തരത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്തായത്. പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒമാര്ക്കടക്കം അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."