HOME
DETAILS
MAL
കടുവ ചത്ത സംഭവത്തിലെ ദൃക്സാക്ഷി ആത്മഹത്യ ചെയ്തു; ബത്തേരിയിൽ ദേശീയപാത ഉപരോധിച്ച് നാട്ടുകാർ
backup
February 09 2023 | 04:02 AM
സുൽത്താൻബത്തേരി: അമ്പലവയലിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദൃക്സാക്ഷി ആത്മഹത്യചെയ്ത നിലയിൽ. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരികുമാർ (56) ആണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്. കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ് ചോദ്യംചെയ്തതിൽ മനംനൊന്താണ് ഹരികുമാർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം അസമ്പ്ഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി,
ഹരികുമാറിന്റെ ആത്മഹത്യ പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. 10 മണിക്ക് ദേശീയപാത ഉപരോധിക്കുമെന്ന് അമ്പുകുത്തി ആക്ഷൻ കമ്മിറ്റി അറിയിച്ചു. ഇതുപ്രകാരം ബത്തേരിയിൽ നാട്ടുകാരും കർഷകരും ആക്ഷൻ കമ്മിറ്റി പ്രഴർത്തകരും സംഘടിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."