ഇന്ധനസെസില്‍ പ്രതിഷേധം; ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനയടക്കം ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ധനമന്ത്രി കെ. എന്‍ ബാലഗോപാലിന്റെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വലിയ സുരക്ഷയിലാണ് ബാലഗോപാല്‍ ഇന്ന് നിയമസഭയിലേക്കെത്തിയത്.
ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു. നിയമ സഭ മാ!ര്‍ച്ചും ജില്ലകളില്‍ കലക്ടറേറ്റ് മാ!ര്‍ച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങള്‍ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു.
ഇന്ധന സെസ് വര്‍ധനവ് പിന്‍വലിക്കാത്ത നിലപാടില്‍ വിശദീകരണം നല്കി പ്രതിഷേധം തണുപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍.ഡി.എഫ് തയ്യാറെടുക്കുന്നത്. എന്നാല്‍ പ്രതിഷേധം സി.പി.എം ആരംഭിക്കാനിരിക്കുന്ന ജാഥയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.
സംസ്ഥാനം രണ്ട് രൂപ ഇന്ധന സെസ് കൂട്ടിയപ്പോള്‍ എല്ലാ ജില്ലകളിലും കടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രതിപക്ഷം, കേന്ദ്രം വില കൂട്ടിയ ഘട്ടത്തില്‍ എല്ലാം പരസ്യ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാതെ ഒഴിഞ്ഞ് മാറിയെന്നാണ് എല്‍.ഡി.എഫ് പ്രതിരോധം. ഇതില്‍ ഊന്നി ഇന്ധന സെസിനെ ന്യായീകരിക്കാനാണ് ഇടത് മുന്നണി തീരുമാനം.
നിലവിലെ എല്ലാ സാമ്പത്തിക പ്രശനങ്ങള്‍ക്കും കാരണം കേന്ദ്രം ആണെന്ന പകുതി വസ്തുത സ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ നികുതി പിരിച്ചെടുക്കല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍, ഉടനെ ആരംഭിക്കാന്‍ പോകുന്ന സി.പി.എം ജാഥയെ ബാധിക്കുമോ എന്നാശങ്ക ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പിഴിയുകയല്ലേ എന്ന ചേദ്യത്തിന് സി.പി.എമ്മിന് ജാഥയില്‍ മറുപടി പറയേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."