HOME
DETAILS

ആശുപത്രികളിലെ ഐ.സി.യു  ബെഡുകളും കിടക്കകളും നിറയുന്നു

  
backup
April 21 2021 | 00:04 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%ac%e0%b5%86%e0%b4%a1
 
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം ലക്ഷം കടന്നതോടെ ആശുപത്രികളില്‍ ഐ.സി.യു ബെഡുകളും കിടക്കകളും നിറയുന്നു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ അറുപതു ശതമാനത്തിലേറെ കിടക്കകള്‍ നിറഞ്ഞു. കൊവിഡ് ഇതര അസുഖങ്ങള്‍ ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്നതിനൊപ്പം കൊവിഡ് കേസുകളും ഉയരാന്‍ തുടങ്ങിയതാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയത്. ചില ജില്ലകളിലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. 
രോഗബാധിതരുടെ എണ്ണം കുതിക്കുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കൂടുകയാണ്. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ 889ഉം വെന്റിലേറ്റര്‍ സഹായത്തിലുള്ളവര്‍ 248ഉം ആണ്. തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ബാധിതര്‍ക്കായി 789 കിടക്കകള്‍ ആണുള്ളത്. ഇതില്‍ 494ഉം നിറഞ്ഞു. ഐ.സി.യു കിടക്കകള്‍ 136 എണ്ണമുള്ളതില്‍ 31 എണ്ണം മാത്രമാണ് ബാക്കി. 93 വെന്റിലേറ്ററുകളില്‍ 29 എണ്ണമേ അവശേഷിക്കുന്നുളളൂ. രോഗബാധ രൂക്ഷമായ എറണാകുളത്ത് 67 ശതമാനം കിടക്കകളും കോഴിക്കോട് 66 ശതമാനവും നിറഞ്ഞു. 
 സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ള 2,665 ഐ.സി.യു കിടക്കകളില്‍ 1,516 ലും കൊവിഡ് ഇതര രോഗികളുണ്ട്. 2,225 വെന്റിലേറ്ററുകളില്‍ 395 ലും രോഗികളുണ്ട്.  പ്രഥമതല ചികിത്സാ കേന്ദ്രങ്ങളിലും ദ്വിതീയ തല ചികിത്സാ കേന്ദ്രങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണമുയരുന്നുണ്ട്. 7,085 ഐ.സി.യു കിടക്കകളുള്ള സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ക്ഷാമം പരിഹരിക്കാനാണ് നീക്കം. 
സ്വകാര്യ മേഖലയില്‍ ഓക്‌സിജന്‍ ക്ഷാമം വന്നയിടങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നുകൂടി ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago