HOME
DETAILS

വൃക്കരോഗിയെ സഹായിക്കാന്‍ പിരിവെടുത്ത് കമ്മിറ്റി പണം തട്ടുന്നതായി ആക്ഷേപം

  
backup
August 20 2016 | 22:08 PM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


കോഴിക്കോട്: വൃക്കരോഗിയെ സഹായിക്കാനെന്ന പേരില്‍ കമ്മിറ്റിയുണ്ടാക്കി പണം നല്‍കാതെ കബളിപ്പിക്കുന്നെന്ന് ആരോപണം. നടുവണ്ണൂര്‍ തോട്ടപ്പുറത്ത് മീത്തല്‍ സലീമിന്റെ ചികിത്സാ സഹായ കമ്മിറ്റിക്കെതിരേയാണു നാട്ടുകാര്‍ വാര്‍ത്താസമ്മേളനം നടത്തി ആക്ഷേപമുയര്‍ത്തിയത്.
നാലു വര്‍ഷമായി വിദേശത്തു നിന്നുള്‍പ്പെടെ ചികിത്സയ്ക്കായി പിരിവെടുക്കുന്നുണ്ടെങ്കിലും ഒരു നയാപെസയും ഇതുവരെ ലഭിച്ചില്ലെന്നു രോഗിയായ സലീമും നാട്ടുകാരും പറയുന്നു. കഴിഞ്ഞ മെയ് മാസത്തിലും നാട്ടുകാര്‍ ഇതു സംബന്ധിച്ചു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന്, കമ്മിറ്റിയുടെ ചെയര്‍മാനും കണ്‍വീനറും നാട്ടില്‍ യോഗം വിളിച്ചുചേര്‍ത്ത് ഒന്നേകാല്‍ ലക്ഷം രൂപയോളം അക്കൗണ്ടില്‍ ഉള്ളതായി അറിയിക്കുകയും എല്ലാ കണക്കുകളും ജൂണ്‍ മാസത്തില്‍തന്നെ പുറത്തുവിടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതുവരെയും കമ്മിറ്റി വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ലെന്നും പിരിവെടുത്ത പണത്തെ കുറിച്ചു വ്യക്തതയൊന്നുമില്ലെന്നും സലീം പറഞ്ഞു. ഇതിനിടയില്‍ പ്രധാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി ചികിത്സാ സഹായ സമിതി പിരിച്ചുവിട്ടതായി നാട്ടുകാര്‍ പറയുന്നു. പിരിഞ്ഞുകിട്ടിയ മുഴുവന്‍ തുകയുടെയും കണക്കുകളും രേഖയും ഉടന്‍ പുറത്തുവിടണമെന്നും തുക രോഗിക്കു കൈമാറണമെന്നും സംഘം പറഞ്ഞു.
അലിയാര്‍ കെ. കുളങ്ങരക്കത്ത്, മുഹമ്മദ് അഷറഫ് ടി, ദില്‍ സോസ് എം.വി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago